സ്വയം നാണക്കേട് തോന്നുന്നെങ്കിൽ എന്തിനാണ് മിസ്റ്റർ,താൻ പടം പിടിച്ചാൽ മതി, ജയറാമിന്റെ പോസ്റ്റിന് ട്രോളുകളുടെ പെരുമഴ.

ശങ്കര്‍-രാം ചരണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നടന്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തിൽ ജയറാം വില്ലൻ വേഷത്തിലാണ് എത്തുന്നത്.താരം സിനിമ സെറ്റില്‍ ജോയിന്‍ ചെയ്ത വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.പൂജയുടെ ചിത്രങ്ങളും അണിയറ പ്രവർത്തകരുടെ ഫോട്ടോകളുമാണ് പോസ്റ്റ്‌ ചെയ്തത്. അതിലെ ഒരു ഫോട്ടോയെ ചുക്കാൻ പിടിച്ചാണ് ട്രോളുകൾ എത്തുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ താരം വരുത്തിയ മാറ്റങ്ങളാണ് ട്രോളുകൾക്ക് കാരണം.

രാം ചരണ്‍, കിയാര അദ്വാനി, ശങ്കര്‍, നിര്‍മ്മാതാവ് ദില്‍ രാജു, സംഗീത സംവിധായകന്‍ തമന്‍ എസ് എന്നിവര്‍ ബ്ലാക് സ്യൂട്ട് ഇട്ടു നിൽക്കുന്ന ഫോട്ടോയിൽ ആണ് ജയറാം എഡിറ്റ് ചെയ്തത്.മുൻനിരയിൽ നിന്ന സംവിധായകന്‍ ശങ്കറിന്റെ സ്ഥാനത്ത് ജയറാം തന്റെ മുഖമാണ് ജയറാം എഡിറ്റ് ചെയ്ത് വെച്ചു. അതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ട്രോളുകളുടെ പെരുമഴയായി. അതുപ്പോലെ തന്നെ കമ്മെന്റുകളും ഏറെയായി.സ്വയം നാണക്കേട് തോനുണുണ്ടെങ്കില്‍ എന്തിനാണ് മിസ്റ്റര്‍ ജയറാം ഇങ്ങനുള്ള വേഷങ്ങള്‍ ചെയ്യാന്‍ പോകുന്നത്..

ഇനി ക്യാഷ് ആണ് പ്രശ്‌നം എങ്കില്‍ ഞങ്ങള്‍ ഫാന്‍സ് അങ്ങേക്ക് വേണ്ടി പിരിവ് നടത്താന്‍ തയ്യാറാണ്. ”പടത്തിന്റെ സംവിധായകനെ പോസ്റ്ററിന്റെ മുന്നില്‍ നിന്ന് വെട്ടി മാറ്റി, അവിടെ സ്വന്തം പിക്ക് എഡിറ്റ് ചെയ്ത് വെച്ച്, അത് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത ജയറാം ഏട്ടനല്ലേ ശരിക്കും മാസ്സ്? ‘താന്‍ പടം പിടിച്ചാല്‍ മതി, ക്യാമറയ്ക്ക് മുന്നില്‍ വരാനായിട്ടില്ല’ – ജയറാമേട്ടന് എന്നൊക്കെയാണ് ഫോട്ടോയ്ക്ക് വന്ന കമ്മെന്റുകൾ.

FACEBOOK POST

Scroll to Top