ചെങ്കോലും കിരീടവും അണിയിച്ച് ജനപ്രിയ നായകനെ വരവേറ്റ് പല്ലശന; വിഡിയോ പങ്കുവെച്ച് ജയറാം !!

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്.

കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. എന്നാൽ വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മക്കളായ കാളിദാസൻ സിനിമയിൽ സജീവമാണ്. മാളവിക ഫോട്ടോഷൂട്ടിൽ കാണപ്പെടാറുണ്ട്.

അഭിനയവും ചെണ്ടമേളവും മാത്രമല്ല കൃഷിയും തനിക്ക് വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ജയറാം.ഇപ്പോഴിതാ ജയറാം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.പല്ലശനയിൽ വച്ച് നടന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.വലിയ ഒരു കട്ടൗട്ട് വെച്ചാണ് ആരാധകർ ജയറാമിനെ സ്വീകരിച്ചത്. തുടർന്ന് വേദിയിലെത്തി സംസാരിക്കുന്നതും ചെണ്ട കൊട്ടുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്

ഇതിനിടയിലാണ് അഭിനയരംഗത്ത് നിന്ന് താൻ ഇടവേള എടുത്തതിനെ പറ്റിയും താരം തുറന്നു പറഞ്ഞിരിക്കുന്നത്.നല്ല ഒരു ചിത്രത്തിലൂടെ തിരിച്ചുവരണം എന്നതാണ് തന്റെ ആഗ്രഹം എന്നും അതുകൊണ്ടാണ് മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തത് എന്നും ആണ് ജയറാം പറഞ്ഞത്. ഇപ്പോൾ താൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം അത്തരത്തിൽ ഒരു തിരിച്ചുവരവ് മലയാള സിനിമയിൽ തനിക്ക് നൽകുമെന്നാണ് ജയറാം പറയുന്നത്. പൊന്നിൻസെൽവം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം ജയറാം അഭിനയിച്ചത്.

Scroll to Top