പ്രേക്ഷകർ കാത്തിരുന്ന വിവാഹം,ജിസ്മയും വിമലും ഇനി ജീവിതത്തിലും ഒരുമിച്ച്, വിവാഹചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.

ജിസ്മയും വിമലും വിവാഹിതർ ആയി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഇരുവരും തന്നെയാണ് സോഷ്യൽമീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ച് വിവാഹം കഴിഞ്ഞ വിവരം പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേയും വിവാഹം നടന്നത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലാണ്. ഇരുവരും വിവാഹ തിയ്യതിയൊന്നും പുറത്തു വിട്ടിരുന്നില്ല. അതിനാൽ തന്നെ വിവാഹ ചിത്രങ്ങൾ‌ പ്രേക്ഷകർക്കും വലിയ സർപ്രൈസായിരുന്നു.

ഇരുവരുടേയും വിവാ​ഹം നടന്നത് നാലുകെട്ട് പോലുള്ള ഒരു തറവാട് വീട്ടിലാണ്.കസവ് മുണ്ടും ഷർട്ടുമാണ് വിമലിന്റെ വേഷം,ജിസ്മ സെറ്റ് സാരിയിൽ ഒരുപാട് ആഭരണങ്ങൾ ഇടാതെ വളരെ സുന്ദരി ആയാണ് ഉള്ളത്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി മാറി. ഷോർട് ഫിലിമിലൂടെ പ്രേക്ഷകർക്ക്‌ പരിചിതമായ താരങ്ങളാണ് ജിസ്മയും വിമലും. ആദ്യം ജോലി പിന്നെ കല്യാണം എന്ന ഷോർട് ഫിലിം പ്രേക്ഷകർക്ക്‌ ഒരുപാട് ഇഷ്ടമുള്ളതാണ്.സതീഷ് രേവതി എന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയായി. ‘

അവരുടെ വീഡിയോകൾക്ക് ഉള്ള കാത്തിരിപ്പിലാണ് കാണികൾ. സോഷ്യൽ മീഡിയയിൽ നിരവധി ഫോള്ളോവെർസ് ഉള്ള താരങ്ങളാണ് ഇവർ.ഇരുവരും പ്രണയത്തിൽ ആണെന്ന് ഇതിന് മുൻപുള്ള ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ആയിരുന്നു.ഇരുവരും മോതിരം മാറുന്ന ചിത്രങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ്‌ ചെയ്തിരിരുന്നു.ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുന്നു,എന്നാണ് ചിത്രങ്ങൾക്ക്‌ ഒപ്പം ജിസ്മ കുറിച്ചത്.നിരവധി പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top