9 അക്കമുള്ള സംഖ്യ പ്രതിഫലം തരാമെന്ന് പറഞ്ഞതാണ് ഒടിടി, സിനിമ ഒരുപാട് പേരുടെ അന്നമാണ് : ജോബി ജോർജ്.

കോവിഡ് പ്രതിസന്ധികൾ കടന്ന് തീയേറ്ററുകളിലേക്ക് സിനിമ എത്തുകയാണ്. ദുൽഖർ നായകനാകുന്ന കുറുപ്പ് ആണ് ആദ്യ ചിത്രം. അതുകഴിഞ്ഞ് സുരേഷ് ഗോപിയുടെ കാവൽ എന്ന സിനിമയാണ്. സിനിമ തീയേറ്ററുകളിൽ എത്തുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നിർമാതാവ് ജോബി ജോർജ്. ഗുഡ്‌വിൽ എന്റർടൈൻമെന്റ് ന്റെ കീഴിൽ നിർമിക്കുന്ന ചിത്രത്തിന് 9 അക്കമുള്ള സംഖ്യ പ്രതിഫലം തരാമെന്ന് പറഞ്ഞതാണ് ഒടിടി, എന്നാൽ സിനിമ തിയേറ്ററിൽ റിലീസ് ആകാനാണ് തീരുമാനം.സിനിമ ഒരുപാട് പേരുടെ അന്നമാണ് എന്ന് പറയുകയാണ് ജോബി ജോർജ്.മനോരമ ന്യൂസ്‌ ഡോക്യൂമെന്റിനോടാണ് തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.

ഇദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,എനിക്ക് ഒടിടിയിൽ നിന്നും വൻഓഫർ വന്നതാണ്. 9 അക്കമുള്ള ഒരു സംഖ്യയാണ് അവർ കാവലിന് തരാമെന്ന് പറഞ്ഞത്. അത് എത്രയാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ല. എനിക്ക് പക്ഷെ ആ സംഖ്യ ആവശ്യമില്ല. ഞാൻ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ എനിക്ക് തിരിച്ച് കിട്ടും. എനിക്ക് അത് മതി. ആ ർത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഓസ്ട്രേലിയിൽ പൗരത്വം കൂടിയുണ്ട്. അവിടെ ഒരിക്കൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായപ്പോൾ ഗവൺമെന്റ് എല്ലാവരുടെയും അക്കൗണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ചു. അതുപയോഗിച്ച് ജീ വനോപാധി കണ്ടെത്താൻ. നമ്മുടെ നാട്ടിലും ഇപ്പോൾ വേണ്ടത് അത്തരമൊരു സംവിധാനമാണ്. പണം ഒരാളുടെ കയ്യിൽ മാത്രം ഇരുന്നാൽ പുരോഗമനം ഉണ്ടാകില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.തീർച്ചയായും ഉണ്ട്. കാരണം ഇനിയുള്ള കാലം നമ്മൾ കോ വിഡിനൊപ്പമാണ് ജീവിക്കേണ്ടത്. എത്രകാലം ഇങ്ങനെ വീടിനുള്ളിൽ അ ടച്ചുപൂ ട്ടിയിരിക്കും.

അത് ഒരിക്കലും സാധ്യമായ കാര്യമല്ല. കാ വൽ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഇതൊരു കുടുംബചിത്രമാണെന്നാണ്. ഉറപ്പായും പ്രേക്ഷകർ വരുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ആരാധകർ കാണാൻ ആഗ്രഹിക്കുന്ന പഴയ ഓജസും തേജസുമുള്ള സുരേഷ് ഗോപിയെ തന്നെയായിരിക്കും കാവലിൽ കാണാൻ സാധിക്കുന്നത്. മാസ് ഡയലോഗുകൾ പറയുന്ന കണ്ണിൽ കനലുകളുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ കാണാനുള്ള അവസരം കൂടിയാണ് കാവൽ.ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിസിനൊപ്പം നിഥിന്റെ രണ്ടാമത്തെ ചിത്രമാണ് കാവൽ. ആദ്യത്തേത് കസബയായിരുന്നു. രൺജി പണിക്കർ എന്ന ഫയർബ്രാൻഡ് തിരക്കഥാകൃത്തിന്റെ എല്ലാ കഴിവുകളും അതേപോലെ കിട്ടിയ മകനാണ് നിഥിനും. നിഥിൻ തന്നെയാണ് ഇതിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

രൺജിപണിക്കർ–സുരേഷ്ഗോപി കൂട്ടുകെട്ടിലുണ്ടായ വിജയത്തിന്റെ ആവർത്തനം നിഥിൻ രൺജിപണിക്കർ–സുരേഷ്ഗോപി കൂട്ടുകെട്ടിലും ഉണ്ടാകും.രൺജി പണിക്കരും ഈ സിനിമയിൽ പ്രമുഖ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സംവിധായകനെന്ന നിലയ്ക്ക് അച്ഛന്റെ ആക്ടിങ്ങ് ബ്രില്ല്യൻസ് നല്ലതുപോലെ ഉപയോഗിക്കാൻ നിഥിനായി എന്നുതന്നെയാണ് എന്റെ വിശ്വാസം. സിനിമ കാണുമ്പോൾ പ്രേക്ഷകർക്കും അത് മനസിലാകും

Scroll to Top