നാല്പതിലേക്ക് കടന്നിട്ടും പതിനാറിന്റെ ചെറുപ്പം ; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ജോമോൾ !! ഫോട്ടോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജോമോൾ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു താരം.മമ്മൂട്ടി നായകനായ എത്തിയ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയതാണ് താരം.ജയറാം ചിത്രമായ സ്നേഹത്തിലൂടെയാണ് ജോമോൾ നായികയായി എത്തുന്നത്.പിന്നീട് നിരവധി സിനിമകളാണ് ജോമോൾ ചെയ്തത്.

പഞ്ചാബി ഹൗസ്, മയിൽപ്പീലി കാവ്, നിറം, അരയന്നങ്ങളുടെ വീട്, മേലേവര്യത്തെ മാലാഖകുട്ടികൾ തുടങ്ങിയ സിനിമകളിൽ ജോമോൾ അഭിനയിച്ചിട്ടുണ്ട്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ജോമോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ നടി അധികം സജീവമായിരുന്നില്ല.2002-ൽ ജോമോൾ വിവാഹിതാവുകയും ഹിന്ദു മതത്തിലേക്ക് മാറുകയും, ഗൗരി എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളും താരത്തിനുണ്ട്.

കുഞ്ചാക്കോബോബൻ, ശാലിനി, ജോമോൾ ഉണ്ടാക്കി ഓളം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്..ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നാല്പത്തിലേക്ക് കടന്ന താരത്തെ കണ്ടാൽ ഇപ്പോഴും ചെറുപ്പമാണെന്നാണ് ആരാധകരുടെ കമന്റുകൽ.താരം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഒരു ബീച്ച് റിസോർട്ടിൽ നിൽക്കുന്ന ഫോട്ടോയാണ് ജോമോൾ പങ്കുവച്ചത്.നിരവധി പേരാണ് ഫോട്ടോയ്ക്ക്‌ ലൈക്കും കമ്മെന്റും ആയി എത്തിയത്.ഇപ്പോഴും ഒരു മാറ്റവുമില്ലലോ എന്നാണ് കൂടുതൽ കമന്റുകൾ.

Scroll to Top