ഷോർട്സ് ധരിച്ചത് കൊണ്ട് പരീക്ഷഹാളിൽ നിന്നും പുറത്താക്കി, കാലിൽ കർട്ടൻ കൊണ്ട് മറച്ചു, സംഭവം ഇങ്ങനെ.

ജോർഹാട്ടിന്റെ അസം കാർഷിക സർവകലാശാലയുടെ (AAU) പ്രവേശന പരീക്ഷയെഴുതാൻ വന്ന ജൂബിലി തമുലിയ്ക്കാണ് അപമാനകരമായ സംഭവം ഉണ്ടായത്.ബുധനാഴ്ച ആണ് സംഭവം.വിഷയത്തിൽ അസം വിദ്യാഭ്യാസ മന്ത്രി രനോജ് പെഗുവിന് പരാതി നൽകുമെന്ന് qജൂബിലി മാധ്യമങ്ങളോട് പറഞ്ഞു.സംഭവം ഇങ്ങനെ.ജൂബിലി അച്ഛനൊപ്പം ജന്മനാടായ ബിശ്വനാഥ് ചരിയാലിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തേസ്പൂരിലേക്ക് പരീക്ഷയെഴുതാൻ എത്തി. ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് (ജിഐപിഎസ്) ആയിരുന്നു പരീക്ഷാകേന്ദ്രം.സെക്യൂരിറ്റി ജീവിനക്കാർ അകത്തേക്ക് കയറ്റി വിട്ടു, എന്നാൽ പരീക്ഷ ഹാളിൽ നിന്നവർ ജൂബിലിയെ ഹാളിൽ നിന്നും പുറത്താക്കി. പാന്റ്സ് ധരിക്കാൻ ആവശ്യപ്പെട്ടു. അവസാനം കാലുകൾ കർട്ടൻ കൊണ്ട് മറച്ചാണ് പരീക്ഷ എഴുതാൻ ഇരുന്നത്.

ഈ വിഷയത്തെ കുറിച്ച് ജൂബിലീയുടെ പ്രതികരണം ഇങ്ങനെ,കുറച്ചുദിവസങ്ങൾക്ക് മുൻപ് ഇതേ പട്ടണത്തിൽ ഞാൻ നീറ്റ് പരീക്ഷയെഴുതി- ഒന്നും സംഭവിച്ചില്ല. AAU ന് ഷോർട്സ് ധരിക്കാൻ പാടില്ല എന്ന നിയമങ്ങളൊന്നുമില്ല, അഡ്മിറ്റ് കാർഡിൽ ഒന്നും പരാമർശിച്ചിട്ടില്ല. പിന്നെങ്ങനെ ഞാൻ അറിയും?അവർ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് പറഞ്ഞതോടെ എനിക്ക് സങ്കടം വന്നു. പുറത്തുകാത്തിരുന്ന അച്ഛനോട് കരഞ്ഞുകൊണ്ട് പോയി ഞാൻ കാര്യം പറഞ്ഞു. ഒടുവിൽ, ഒരു ജോടി പാന്റ്സ് സംഘടിപ്പിച്ചാൽ എനിക്ക് പരീക്ഷ എഴുതാം എന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. അച്ഛൻ എനിക്ക് പാന്റ്സ് വാങ്ങാനായി മാർക്കറ്റിലേക്ക് ഓടി. അപ്പോഴെല്ലാം എന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു. ഞാൻ മാനസികമായി അങ്ങേയറ്റം പീ ഡി പ്പിക്കപ്പെടുന്നതായി തോന്നി. അവർ കോവിഡ് പ്രോട്ടോക്കോളുകൾ, മാസ്കുകൾ, ശരീരത്തിന്റെ താപനില പോലും പരിശോധിച്ചില്ല..

പക്ഷേ, എന്റെ ഷോർട്സ് പരിശോധിച്ചു.ചില പുരുഷന്മാർ പൊതുസ്ഥലത്ത് ന ഗ്ന രായി ചുറ്റിനടക്കുന്നു, ആരും ഒന്നും പറയുന്നില്ല. എന്നാൽ ഒരു പെൺകുട്ടി ഷോർട്സ് ധരിച്ചാൽ ആളുകൾ അതിനെതിരെ വിരൽ ചൂണ്ടുന്നു. ആ കർട്ടൻ ചുറ്റിയത് കാരണം ശരിക്കും സമ്മർദ്ദത്തിലാണ് ഞാൻ പരീക്ഷ മുഴുവൻ എഴുതി തീർത്തത്.ഇതേപ്പറ്റി ആ കോളേജിലെ പ്രിൻസിപ്പൽ പ്രതികരിക്കുന്നത് ഇങ്ങനെ,ഞാൻ ആ സമയം കോളജിൽ ഉണ്ടായിരുന്നില്ല. എന്നാൽ അത്തരമൊരു സംഭവം നടന്നതായി അറിഞ്ഞു. ഞങ്ങൾക്ക് ഈ പരീക്ഷയുമായി ഒരു ബന്ധവുമില്ല. ഞങ്ങളുടെ കോളേജ് പരീക്ഷാവേദിയായി നിയമിക്കപ്പെട്ടു എന്നുമാത്രം. പ്രസ്തുത ഇൻവിജിലേറ്റർ പോലും പുറത്തുനിന്നുള്ളയാളാണ്. ഷോർട്സിനെക്കുറിച്ച് കോളജിൽ ഒരു നിയമവുമില്ല.

Scroll to Top