ഉപ്പും മുളകും താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മ രിച്ചു

ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മ രിച്ചു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മ രിച്ചത്. ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്.

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടര്‍ന്ന് സ്‌ക്കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മ രിക്കുകയായിരുന്നു.മൃതദേഹം സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്.

ഉപ്പും മുളകും പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രത്തേയാണ് റൂഹി അവതരിപ്പിക്കുന്നത്. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീര്‍ ശരണ്‍ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു. എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നതിനാല്‍ ഒരു മലയാളി പെണ്‍കുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി.

Scroll to Top