സൂര്യപ്രകാശം പോലെ തിളങ്ങി കല്യാണി ; ക്യൂട്ടെന്ന് കമന്റുമായി ആരാധകർ !! ഫോട്ടോ

ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ വിവാഹിതരായ താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായി കുമാറും, 2003 ൽ ആയിരുന്നു ബിന്ദുപണിക്കാരുടെ ആദ്യ ഭർത്താവ് മ രണപ്പെടുന്നത്, ഈ സമയത്ത് കല്യാണി കൈക്കുഞ്ഞായിരുന്നു. സിനിമയിൽ ഇല്ലെങ്കിലും ടിക് ടോകിൽ കൂടി സെലിബ്രിറ്റി ആയ താരമാണ് കല്യാണി, തന്റെ അമ്മയുടെ സിനിമയിലെ കോമഡി വേഷങ്ങൾ ആയിരുന്നു കല്യാണി ചെയ്തിരുന്നത്. കല്യാണിയുടെ വീഡിയോകൾ ടിക് ടോകിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അച്ഛനും അമ്മയ്ക്കും ഒപ്പം കല്യാണി ടിക് ടോകിൽ എത്താറുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും.

കസിൻസും അച്ഛനും ഒക്കെ ആയിട്ടുള്ള ഒരു ടിക് ടോക് വീഡിയോ ആണ് കല്യാണിയെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചത്.സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ.എന്നാൽ തനിക്ക് ഇപ്പോൾ അഭിനയിക്കാൻ താല്പര്യമില്ല എന്നാണ് കല്ല്യാണി പറയുന്നത്.ലണ്ടനിൽ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കല്യാണി.

കഴിഞ്ഞ വർഷമാണ് കല്യാണി ലണ്ടനിലേക്ക് പോയിരുന്നത്.ലെ കോർഡൻ ബ്ലൂ’വിൽ നിന്ന് ഞാൻ ഒരു ഫ്രഞ്ച് പാചക ഷെഫായി ബിരുദംനേടിയ സന്തോഷം കുറച്ച് ദിവസങ്ങൾക്ക് മുമ്ബ് താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് കല്യാണി പങ്കുവെച്ച പോസ്റ്റാണ്.ബ്ലാക്ക് സ്ലീവെലെസ്സ് ടോപ്പിൽ സുന്ദരിയായാണ് താരം. സൂര്യപ്രകാശമുള്ള മാനസികാവസ്ഥയിൽ എന്ന ക്യാപ്ഷനോടെയാണ് കല്യാണി ചിത്രങ്ങൾ പങ്കുവെച്ചത്.ക്യൂട്ട് ലൂക്കിലുള്ള താരത്തിനെ ചിത്രം പകർത്തിയത് അലെൻ ജോർജ് ആണ്.നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തുന്നത്.

Scroll to Top