ലണ്ടനിൽ അവധി ആഘോഷിച്ച് സായികുമാറും ബിന്ദു പണിക്കരും: ചിത്രം പങ്കുവച്ച് കല്യാണി

ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ വിവാഹിതരായ താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായി കുമാറും, 2003 ൽ ആയിരുന്നു ബിന്ദുപണിക്കാരുടെ ആദ്യ ഭർത്താവ് മ രണപ്പെടുന്നത്, ഈ സമയത്ത് കല്യാണി കൈക്കുഞ്ഞായിരുന്നു. സിനിമയിൽ ഇല്ലെങ്കിലും ടിക് ടോകിൽ കൂടി സെലിബ്രിറ്റി ആയ താരമാണ് കല്യാണി, തന്റെ അമ്മയുടെ സിനിമയിലെ കോമഡി വേഷങ്ങൾ ആയിരുന്നു കല്യാണി ചെയ്തിരുന്നത്. കല്യാണിയുടെ വീഡിയോകൾ ടിക് ടോകിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അച്ഛനും അമ്മയ്ക്കും ഒപ്പം കല്യാണി ടിക് ടോകിൽ എത്താറുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും.കസിൻസും അച്ഛനും ഒക്കെ ആയിട്ടുള്ള ഒരു ടിക് ടോക് വീഡിയോ ആണ് കല്യാണിയെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചത്.സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ.

എന്നാൽ തനിക്ക് ഇപ്പോൾ അഭിനയിക്കാൻ താല്പര്യമില്ല എന്നാണ് കല്ല്യാണി പറയുന്നത്.ഇപ്പോഴിതാ വൈറൽ ആകുന്നത് കല്യാണി പങ്കുവെച്ച പോസ്റ്റാണ്.ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്ന സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി.‘Why guys why’ എന്ന കുറിപ്പോടെയാണ് കല്യാണി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ വർഷമാണ് പഠനത്തിനായി കല്യാണി ലണ്ടനിലെത്തിയത്. ലണ്ടനിലെ പ്രശസ്തമായ ലെക്കാർഡൻ ബ്ലൂ കോളജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി.

Scroll to Top