പ്രണയദിനത്തിൽ ക്യൂട്ട് ഫോട്ടോസുമായി കല്യാണി പ്രിയദർശൻ.

മലയാള സിനിമയിലെ ക്രാഫ്റ്റ് മാൻ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയുമാണ് നടി കല്യാണി പ്രിയദർശൻ. 2017ൽ പുറത്തിറങ്ങിയ ഹലോയാണ് കല്യാണി അഭിനയിച്ച ആദ്യ ചലച്ചിത്രം.ഇത് ഒരു തെലുങ്ക് ചിത്രമാണ്.

ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കല്യാണി സ്വന്തമാക്കി.മലയാളത്തിലേക്ക് എത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ്.പിന്നീട് നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ ചെയ്തു.ഹൃദയം, ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെ അവസാനം ഇറങ്ങിയ സിനിമകൾ. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അടുത്ത സിനിമ.

2013-ൽ സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടാണ് കല്യാണി തുടക്കം കുറിച്ചത്. ബാഹുബലി പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനറായ സാബു സിറിലിന്റെ അസ്സിസ്റ്റന്റായിട്ടാണ് തുടങ്ങിയത്. ക്രിഷ് 3, ഇരുമുഖൻ തുടങ്ങിയ സിനിമകളിൽ കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി.

അതിന് ശേഷം അഭിനയത്തിലേക്ക് കടക്കുകയും ചെയ്തു.ഇപ്പോഴിത താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഫോട്ടോസാണ് ശ്രദ്ധേയമാകുന്നത്.വാലെൻറ്റൈൻ ദിനത്തിൽ പങ്കുവെച്ച ഫോട്ടോസ് ആണ് വൈറൽ ആകുന്നത്.വൈറ്റ് സിംപിൾ ഡ്രസ്സിൽ ആണ് ഉള്ളത്.എല്ലാവർക്കും പ്രണയദിനാശംസകൾ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Scroll to Top