ലോകേഷിന്‌ 2.5 കോടിയുടെ ആഡംബര കാര്‍ സമ്മാനിച്ച് കമല്‍ ഹാസൻ!!

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം തീയേറ്ററുകളിൽ ആവേശതിരയടിക്കുകയാണ്.റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.ഭാഷകള്‍ക്ക് അധീതമായി ജനങ്ങള്‍ സിനിമയെ ഏറ്റെടുത്തതോടെ സംവിധായകനെ വാനോളം പുകഴ്ത്തിയും കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ‘വിക്രം’ സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപ്പെട്ട സമ്മാനം നല്‍കി ആദരിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസല്‍.പ്രമുഖ ബ്രാൻഡായ ലെക്സസിന്റെ പ്രീമിയം മോഡൽ കാറാണ് കമൽ ലോകേഷിന് സമ്മാനിച്ചത്. ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.2.5 കോടി രൂപ വില വരുന്ന ആഡംബര വാഹനമാണ് കമല്‍ ഹാസല്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്..കമല്‍ ഹാസന്‍ തന്നെയാണ് വാഹനം കൈമാറുന്നതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം അദ്ദേഹത്തിന്റെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

കമല്‍ഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് ‘വിക്രം’. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ലെക്സസ് കാറുകളോട് ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്നു ഒരാൾക്ക് സമ്മാനമായി നൽകുന്നത്.കഴിഞ്ഞ ദിവസം കമൽ ഹാസൻ തനിക്ക് അയച്ച കത്ത് ലോകേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.’ലൈഫ് ടൈം സെറ്റില്‍മെന്റ് ലെറ്റര്‍’ എന്നാണ് കത്ത് പങ്കുവെച്ച് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

Scroll to Top