നിങ്ങൾ തമിഴിലേക്ക് വരൂ, ഞാൻ നിങ്ങളുടെ സെക്രട്ടറി ആകാം, നെടുമുടി വേണുവിനോട് കമൽഹാസൻ പറഞ്ഞിരുന്നുവത്രേ.

മലയാള സിനിമ പ്രതിഭ നെടുമുടി വേണുവിന്റെ വിടവാങ്ങലിൽ വിതുമ്പി നിൽക്കുകയാണ് ആരാധകർ.ഇദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് എല്ലാവരും. അതിൽ എപ്പോൾ ശ്രദ്ധേയമാകുന്നത് തമിഴ് നടൻ കമൽ ഹസിന്റെ വാക്കുകളാണ്. താരത്തെ കുറിച്ച് അതിമനോഹരമായ പ്രശംസയാണ് നടത്തിയത്.നിങ്ങൾ പരമാവധി മലയാളത്തിൽ അഭിനയിച്ച് കഴിഞ്ഞു,തമിഴിലേക്ക് വരൂ, ഞാൻ നിങ്ങളുടെ സെക്രട്ടറിയാകാം.നിരവധി പേരാണ് ഇതിനെ പിന്തുണച്ച് എത്തിയത്. മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ് ഈ വിടവാങ്ങൽ.മലയാള സിനിമ പ്രതിഭ നെടുമുടി വേണു (73) അന്ത രിച്ചു. നെടുമുടി വേണുവിനെ ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു താരം.താരത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് പരിശോധിക്കുന്ന ഡോക്ടർമാർ നൽകിയ വിവരം.അതെതുടർന്നാണ് ഇപ്പോൾ വരുന്ന വാർത്ത.മലയാള സിനിമ ലോകം വളരെ വിഷമത്തോടെയാണ് ഈ വാർത്ത ഏറ്റുവാങ്ങുന്നത്.നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരന്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു, 2003ല്‍ പ്രത്യേക പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടുവട്ടം നേടി.

Scroll to Top