പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി, ഫോട്ടോസ് പങ്കുവെച്ച് ഊർമിള ഉണ്ണി.

ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ചലച്ചിത്ര രംഗത്തെത്തുന്നത്.ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.മാമാങ്കം, ആണും പെണ്ണും തുങ്ങിയവയാണ് കവിയൂർ പൊന്നമ്മ അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ.

മോഹൻലാലിന്റെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂർ പൊന്നമ്മയുണ്ടായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. ഊർമിള ഉണ്ണി പൊന്നമ്മചേച്ചിയെ കാണാൻ എടുത്ത ഫോട്ടോയാണ്. ഊർമിള തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്.ഫോട്ടോയ്ക്ക് ഒപ്പം ഊർമിള കുറിച്ചത് ഇങ്ങനെ,പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്. താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ടതിന്റെ സന്തോഷത്തിൽ ആണ് പ്രേക്ഷകർ.

FACEBOOK POST

Scroll to Top