കാലം കലികാലം,വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് 16 കാരി വീട് വീട്ടിറങ്ങി പോയി.

2019 മുതൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ്‌ ചെയ്ത് തുടങ്ങിയ യൂട്യൂബർ ആണ് കാവ്യ.കോവിഡ് സമയത്ത് തുടങ്ങിയത് കൊണ്ട് തന്നെ കാവ്യയ്ക്ക് ഏറെ സബ്സ്ക്രൈബ്ർസ് ഉണ്ട്.ബിൻദാസ് കാവ്യ എന്ന പേരിലാണ് ചാനൽ ഉള്ളത്.44 ലക്ഷം സബ്സ്ക്രൈബ്ർസ് ആണ് ഉള്ളത്. വ്ലോഗും ചെറിയ വീഡിയോകളും ആണ് കാവ്യ പോസ്റ്റ്‌ ചെയ്യുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്നത് മഹാരാഷ്ട്ര ഔറഗാബാദ് സ്വദേശിനിയായ കാവ്യ വീട്ടുകാർ വഴക്ക് പറഞ്ഞതിനെ ചൊല്ലി വീട്ടിൽ നിന്നും ഇറങ്ങി പോയി എന്നുള്ള വാർത്ത ആണ്.ഔറംഗബാദിലെ ഛവോനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് കാവ്യയെ കാണാതെ ആയത്.

അതോടെ കാവ്യയെ കണ്ട് പിടിക്കാനുള്ള തിരച്ചിൽ ആയി.ട്രെയിനിൽ കയറി പെൺകുട്ടി മധ്യപ്രദേശിലേക്ക് പോയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തീവണ്ടികളിലും തിരച്ചിൽ നടത്തി.ഇതിനെ തുടർന്ന് ഞായറാഴ്ച മധ്യപ്രദേശിലെ ഇടാർസിയിൽ വെച്ച് കുഷിനഗർ എക്‌സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ നിന്നും കാവ്യയെ പോലീസ് കണ്ടെത്തി.ഞായറാഴ്ച രാത്രി തന്നെ മാതാപിതാക്കൾ ഇടാർസിയിൽ എത്തുകയും പോലീസ് കാവ്യയെ കൈമാറുകയും ചെയ്തു.

Scroll to Top