തീപ്പൊരി നോട്ടവും ചുണ്ടില്‍ എരിയുന്ന സിഗരറ്റും ; ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ !!

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയു‌ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും കൈകോർക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷത്തിലാണ് ദുൽഖർ എത്തുന്നത്.മാസ് എന്റര്‍ടെയ്‌നറായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീപ്പൊരി ലൂക്കിലുള്ള ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ ആകാംഷ നിറക്കുന്നതാണ്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ഇപ്പോൾ പുരോഗമിക്കുകയാണ്.

സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനും അഭിലാഷ് ജോഷിക്കുമൊപ്പം ആദ്യമായി മലയാള ചിത്രത്തില്‍ പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്രിവാള്‍ പറഞ്ഞു.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ദുല്‍ഖറിനൊപ്പം വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ ലക്ഷ്മിയാകും ചിത്രത്തിലെ നായികയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നൈല ഉഷ, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നും വിവരമുണ്ട്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അഭിലാഷ് എന്‍ ചന്ദ്രന്റെതാണ് തിരക്കഥ. ശ്യാം ശശിധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. മേക്കപ്പ് റോണെക്‌സ് സേവിയറും വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയുമാണ് കൈകാര്യം ചെയ്യുന്നത്. സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. സംഗീതം ജേക്‌സ് ബിജോയിയും ഷാന്‍ റഹ്‌മാനും നിര്‍വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. പിആര്‍ഒ പ്രതീഷ് ശേഖര്‍.

Scroll to Top