കുറഞ്ഞ ശിക്ഷ കിട്ടുമെന്ന ഉറപ്പിൽ ആത്മധൈര്യത്തോടെ നിസംഗഭാവത്തിൽ കിരൺ കുമാർ കോടതിയിൽ.

കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കു റ്റക്കാരനെന്ന് കോടതി വിധിച്ചു.സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‍മയ ആ ത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.ശിക്ഷ കോടതിയിൽ പ്രഖ്യാപിച്ചു. വിസ്മയ കേസിൽ വിധി,കിരൺ കുമാറിന് 10 വർഷം കഠിന തടവ്,2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക്‌.3 വകുപ്പുകളിലായി 18 വർഷം ശിക്ഷ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.12 അര ലക്ഷം പിഴ.

കോടതിക്ക് ഏറ്റവും പിന്നിലെ പ്രതിക്കൂട്ടിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ നിൽക്കുകയായിരുന്ന പ്രതി മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ശിക്ഷയിൽ കനിവ് കാണിക്കണമെന്ന് നടപടികൾ ആരംഭിച്ചതോടെ കോടതിയോട് ആവശ്യപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ കു റ്റങ്ങൾ ഒരോന്നായി എടുത്തുപറയുമ്പോഴും കുറഞ്ഞ ശിക്ഷയേ ലഭിക്കുകയുള്ളു എന്ന ആത്മവിശ്വാസം കിരണിൽ ഉണ്ടായിരുന്നു.ഈ വിധിയെ കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ തന്റെ അഭിപ്രായം വ്യക്തമാക്കിയത് ഇങ്ങനെ,

സ്ത്രീധനത്തിന്റെയും മറ്റും പേരിൽ പെൺകുട്ടികളോടുള്ള അ തിക്രമങ്ങ ൾക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വിസ്മയ കേ സ് ഉതകണം. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും പരസ്യമായി സ്ത്രീധന സമ്പ്രദായം അരങ്ങേറുമ്പോൾ മാതാപിതാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: ‘ ഭർത്താവ് ഉപേക്ഷിച്ച മകളെ വീട്ടിൽ കൊണ്ടുവന്നു നിർത്തുന്നതാണോ നല്ലത് ? അതോ മകളുടെ മൃ തദേഹം കെട്ടിപ്പൊതിഞ്ഞു വീട്ടിൽ കൊണ്ടുവരുന്നതാണോ ? മ രിച്ച മകളെക്കാൾ എത്രയോ നല്ലതാണു ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട മകൾ.എഴുത്തുകാരി സാറ ജോസഫ് പറഞ്ഞത് ഇങ്ങനെ, വിസ്മയ കേസ് സമൂഹത്തിനു വലിയ സന്ദേശമാണു നൽകുന്നത്.

ഉത്ര കേ സിലും വിസ്മയ കേ സിലും ഉണ്ടായ ജനരോ ഷം നാം കണ്ടു. ഇതേ രോ ഷം സ്വന്തം വീടുകളിൽ നടക്കുന്ന കല്യാണങ്ങളുടെ കാര്യത്തിലും ഓരോരുത്തർക്കും ഉണ്ടാകണം. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നു തന്നെ മാറ്റം ഉണ്ടാകണം. സ്ത്രീധനം നൽകിയുള്ള വിവാഹം വേണ്ടെന്ന നിലപാട് പെൺകുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകണം. സംസ്ഥാന വനിതാ കമ്മിഷൻ അംഗം എം എസ് താരയുടെ വാക്കുകൾ ഇങ്ങനെ, നിയമം മൂലം സ്ത്രീധനം തടയാൻ 1961 മുതൽ ശ്രമം നടക്കുന്ന നാട്ടിലാണു വിസ്മയ കേ സ് ഉണ്ടാകുന്നത്. നിയമം സുഗമമായി ലംഘിക്കാൻ കഴിയുന്നതല്ലെന്ന തോന്നൽ ഉണ്ടാകണമെങ്കിൽ പ്രതികൾക്കു മാതൃകാപരമായ കടുത്ത ശി ക്ഷ ഉറപ്പാക്കണം. കേരളത്തിലെ ഇടത്തരം– താഴ്ന്ന വരുമാനക്കാർക്കിടയിൽ സ്ത്രീധന സമ്പ്രദായം സൃഷ്ടിക്കുന്ന പ്രതിസന്ധി ഭീകരമാണ്.

Scroll to Top