ഷാഫിയുടെ ഫോട്ടോയ്ക്ക് കമ്മെന്റ് ഇട്ടയാൾക്ക് കിളി പാറുന്ന മറുപടിയുമായി കൊല്ലം ഷാഫി

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനാണ് കൊല്ലം ഷാഫി. മധുര സുന്ദര ഗീതങ്ങളിലൂടെ മനംകവര്‍ന്ന കലാകാരന്‍. പാട്ടും പറച്ചിലുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട് ഷാഫി.അതെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. അതുകൂടാതെ ഇടയ്ക്ക് സ്റ്റാർ മാജിക്കിലും എത്താറുണ്ട്. അതിലെ പെർഫോമൻസ് ഒക്കെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. യൂട്യൂബ് ചാനലിലും വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത്ഷാഫിയുടെ ഫോട്ടോയ്ക്ക് വന്ന കമ്മെന്റും താരം അതിന് നൽകിയ മറുപടിയുമാണ്.ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ ചിത്രം പങ്കു വച്ചത്. ഒരു ബ്ലാക്ക് ഷർട്ടിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഡയറ്റ് ചെയ്തു രണ്ടു മാസങ്ങൾക്ക് ശേഷം എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. താരം അത്യാവശ്യം നല്ല രീതിയിൽ മെലിഞ്ഞട്ടുണ്ട്. നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിൻറെ താഴെ വന്നു കൊണ്ടിരുന്നത്.

എന്നാൽ അതിനിടയ്ക്ക് ഇദ്ദേഹത്തെ തേടി ഒരു മോശം കമ്മെന്റും എത്തി. അതിന് ഞങ്ങൾ എന്ത്‌ വേണം എന്നാണ് കമ്മെന്റ് കൊടുത്തിരിക്കുന്നത്. എന്നാൽ ഇതിന് ഷാഫി ചുട്ടമറുപടിയും നൽകി.ഷാഫിയുടെ ഈ കമ്മെന്റ് കണ്ടിട്ട് എന്തിനാണ് ഇതിനൊക്കെ മറുപടി നൽകുന്നത്. പറയുന്നത് പറയട്ടെ, മറുപടി നൽകി സമയം കളയണ്ട എന്നൊക്കെയാണ് ഷാഫിയെ പിന്തുണച്ച് ആളുകൾ പറഞ്ഞത്

photos

Scroll to Top