നടന്‍ കൊല്ലം സുധി വാ ഹനാപകടത്തില്‍ അന്തരിച്ചു

ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാ ഹനാപകടത്തില്‍ മരിച്ചു. വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു.

ഇവരെ വിദ​ഗ്ദ ചികിത്സയ്ക്ക് ആയിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അ പകടം.ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Scroll to Top