U/A സർട്ടിഫിക്കറ്റ് നേടി ജിത്തു ജോസഫ് – ആസിഫ് അലി ചിത്രം കൂമൻ ; നവംബർ 4 ന് തീയറ്ററുകളിൽ

ദൃശ്യം – 2, ട്വൽത്ത്മാൻ, റാം,എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് ആസിഫ് അലിയോടൊപ്പം കൈകോർക്കുന്ന ചിത്രമാണ് കൂമൻ.ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്. ചിത്രത്തിന്റെ സെൻസർ പൂർത്തീകരിച്ച് യു/എ സർട്ടിഫിക്കറ്റ് നേടി.നവംബർ 4 ന് ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിന് എത്തും.ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറിന്റെതാണ് ചിത്രത്തിന്റെ രചന. നേരത്തെ ജിത്തു സംവിധാനം നിർവഹിച്ച ട്വെൽത്ത് മാൻ എഴുതിയതും കൃഷ്ണകുമാറായിരുന്നു. ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കേരള തമിഴ് നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും.

അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം നന്ദു ലാല്‍, പൗളി വത്സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങള്‍- വിനായക് ശശികുമാര്‍, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ് വി എസ് വിനായക്, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യും ഡിസൈന്‍- ലിന്‍ഡ ജിത്തു, മേക്കപ്പ്- രതീഷ് വിജയന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അര്‍ഫാസ് അയൂബ്, അസോസിയേറ്റ് ഡയറക്ടേര്‍സ്- സോണി ജി സോളമന്‍, എസ്. എ ഭാസ്‌ക്കരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, ഫോട്ടോ ബന്നറ്റ് എം വര്‍ഗീസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Scroll to Top