എന്നെ ജഡ്ജ് ചെയുന്നതിന് മുൻപ് ഇത് ഉറപ്പാക്കുക,സിഗരറ്റ് ചുണ്ടിൽ വെച്ച് ബോൾഡ് ലുക്കിൽ കൃഷ്ണപ്രഭ.

സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്ന താരമാണ് കൃഷ്ണ പ്രഭ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ മോളികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു . 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി.കൂടാതെ കൃഷ്ണ പ്രഭ ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നർത്തകി ആണ്.മലയാളചലച്ചിത്രങ്ങളായ നത്തോലി ഒരു ചെറിയ മീനല്ല , ലൈഫ് ഓഫ് ജോസൂട്ടി കഥാപാത്രങ്ങൾ പ്രശംസ നേടി.

2014 ൽ കാവ്യ മാധവനും രമേഷ് പിഷാരടിയും ഉൾപ്പെടെയുള്ളവർ ഷീ ടാക്സിയിലെ കഥാപാത്രത്തെ “ബോയിംഗ് ബോയിംഗിൽ സുകുമാരിയുമായി സാമ്യമുള്ളതയി പറഞ്ഞത് പ്രത്യേക അംഗീകരമായി അവർ അഭിപ്രായപ്പെട്ടു.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് താരമാണ് ഇവർ.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇടയ്ക്ക് ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.

താരം മെലിഞ്ഞു സ്ലിം ബ്യുട്ടിയായതും പുതിയ മേക്ക് ഓവറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്. ബോൾഡ് ലൂക്കിലുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ബുള്ളറ്റിൽ സിഗരറ്റ് വായിൽ വെച്ച് ബോൾഡ് ലുക്കിലാണ് താരം. ജീൻസും ഷർട്ടുമാണ് വേഷം.നിങ്ങൾ എന്നെ വിധിക്കുന്നതിനുമുമ്പ്, നിങ്ങൾ തികഞ്ഞവരാണെന്ന് ഉറപ്പാക്കുക എന്നാണ് ചിത്രങ്ങൾക്ക്‌ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top