‘വേറെന്ത് വേണം? കളക്ടർ കൃഷ്ണതേജ പങ്കുവെച്ച ഫോട്ടോയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ !!

കുറച്ച് ദിവസങ്ങൾ കൊണ്ട് ആലപ്പുഴയുടെ മാത്രമല്ല കേരളത്തിലെ മുഴുവനാളുകളുടെയും മനസ് കീഴടക്കിയ പ്രിയപ്പെട്ട കളക്ടർ ആണ് വി ആർ കൃഷ്ണ തേജ.മഴകെടുതി കാരണം എങ്ങും വെള്ളപൊക്കവും മറ്റ് നഷ്ടങ്ങളും വന്ന സമയത്ത് ആണ് ഇദ്ദേഹം ജനങ്ങളുടെ മനസിൽ ഇടംപിടിച്ചത്.ജില്ലയിലെ കളക്ടർ ആയി നിയമനത്തിൽ വി ആർ കൃഷ്ണ തേജ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആണ് ജനങ്ങൾ ഏറെ ഏറ്റെടുത്തത്. കുട്ടികൾക്ക് അവധി പ്രഖ്യാപിച്ച കളക്ടർ മാമൻ ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ വൈറൽ ആകുന്നത് കളക്ടർ പങ്കുവെച്ച ഫോട്ടോയാണ്.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഓഫീസിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തെ അനു​ഗ്രഹിക്കുന്നതായി ഫോട്ടോയിൽ കാണാം. കസേരയിലിരുന്ന്, തലയൽപം കുനിച്ച് ചെറുചിരിയോടെ അവരുടെ ആശീർവാദം ഏറ്റുവാങ്ങുകയാണ് കളക്ടർ. വേറെന്ത് വേണം? എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അയാംഫോർആലപ്പി എന്ന് ഹാഷ്ടാ​ഗും ചേർത്തിട്ടുണ്ട്.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് 8700 ലൈക്കുകളും 250 ലധികം റിട്വീറ്റുകളുമാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. കളക്ടറുടെ സുമനസ്സിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരുടെയും പ്രതികരണം. ന്റെ പഠനത്തെക്കുറിച്ചും വിദ്യാഭ്യാസ കാലത്തെക്കുറിച്ചും വിവരിച്ചു കൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

Scroll to Top