‘കുറുപ്പിന്’ നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് 40 കോടി ; ഒടിടിയിലേക്ക് പോകുമായിരുന്ന കുറുപ്പിനെ തീയേറ്ററിലേക്ക് എത്തിച്ചത് മമ്മൂക്ക !!!

ഇടവേളക്ക് ശേഷം തീയേറ്ററുകൾ തുറക്കുമ്പോൾ ഏറെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദുല്ഖര് നായകനാകുന്ന കുറുപ്പ്.ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.കുറുപ്പും ഒടിടിയിലേക്ക് പോകുമായിരുന്നുവെന്നും മമ്മൂക്ക ഇടപെട്ടതുകൊണ്ടാണ് തീയറ്ററിൽ എത്തുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ.കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുമെന്ന പൂര്‍ണ പ്രതീക്ഷയുണ്ട്.

കുറുപ്പും ഒ.ടി.ടിയിലേക്ക് പോകാന്‍ തീരുമാനിച്ച പടമായിരുന്നു. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും അതിന്റെ നിര്‍മാതാക്കളുമെല്ലാം സഹകരിച്ചതോടെ ആ പടം തിയേറ്ററില്‍ എത്തി. മരക്കാര്‍ മരക്കാര്‍ എന്ന് പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ലെന്നും മറ്റ് സിനിമകളും പ്രൊഡ്യൂസേഴ്‌സുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറുപ്പ് സിനിമയുടെ ഒടിടി റിലീസിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് 40 കോടി രൂപ. ഒരുമാസം മുമ്പാണ് കരാറില്‍ ഒപ്പുവെച്ചത്. മമ്മൂട്ടിയുടെ ഇടപെടലോടെയാണ് ചിത്രം ആദ്യം തിയയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.കുറുപ്പ് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ ഇന്നും പിടി കി ട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വളരെ ആകാംക്ഷയോടെയാണ് പ്രേകഷകർ കാത്തിരിക്കുന്നത് .മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്.

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Scroll to Top