എനിക്ക് എപ്പോഴും പെണ്മക്കൾ വേണം, ദൈവം എനിക്ക് സുഹൃത്തുക്കളെ സമ്മാനിച്ചു : ഖുശ്ബു.

ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. ഈ അടുത്ത് താരം കിടിലം മേക്ക് ഓവരുമായി എത്തിയിരുന്നു. മെലിഞ്ഞ് കൂടുതൽ സുന്ദരി ആയാണ് ഖുശ്ബു എത്തിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ ആണ്. തന്റെ മക്കൾക്ക് ഒപ്പമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്. രണ്ട് പെണ്മക്കൾ ആണ് താരത്തിനുള്ളത്. ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയത് ഇങ്ങനെ,എനിക്ക് എപ്പോഴും പെണ്മക്കൾ വേണം. ദൈവം എനിക്ക് അടുത്ത സുഹൃത്തുക്കളെ സമ്മാനിച്ചു. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top