സ്ത്രീ ശക്തി, താരസുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഖുശ്ബു.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം ഫോട്ടോസ് ആണ്.താരസുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കുശ്ബു വിൻറെ അടുത്ത സുഹൃത്തുക്കളാണ് സുഹാസിനി, ലിസി തുടങ്ങിയവർ. ഇവർ ഇടയ്ക്കിടയ്ക്ക് ഒന്നിച്ചു കൂടാറുണ്ട്.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ദക്ഷിണ കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ.

എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നായികമാർ ആണ് ലിസി, സുഹാസിനി, കുശ്ബു എന്നിവർ.കറുപ്പ് റെഡ് എന്നീ കളർ സാരികളിൽ സുന്ദരികയായി ആണ് ഇവർ ഉള്ളത്.സൗഹൃദങ്ങൾ പങ്കു വയ്ക്കാറുണ്ട്. പ്രശസ്ത നടൻ ജയം രവിയുടെ ഭാര്യയുടെ അമ്മയും നിർമ്മാതാവുമായ സുജാത വിജയകുമാറിനെയും ചിത്രത്തിൽ കാണാം.നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top