ഇത് നമ്മുടെ ബിഗ് ബോസ്സിലെ ലച്ചു അല്ലേ ?? ; ഗ്ലാമറസ് ലൂക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ!!

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. നടിയും മോഡലുമായ ലെച്ചു നേരത്തെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയ ആണെങ്കിലും കൂടുതൽ ആളുകൾക്ക് സുപരിചിതയാകുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ലെച്ചു. എന്നാൽ ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ഇടയ്ക്ക് വെച്ച് ഷോയിൽ നിന്ന് പുറത്തു വരേണ്ടി വരുകയായിരുന്നു താരത്തിന്.പുറത്തു വന്ന താരം തന്റെ പങ്കാളിയെ പരിചപ്പെടുത്തിയിരുന്നു.മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ. സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയാണെന്നും അതിനു മുന്നോടിയായി നടൻ അക്ഷയ് രാധാകൃഷ്ണനൊപ്പമുള്ള മ്യൂസിക് വിഡിയോ ഉടൻ റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.കളി എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ഐശ്വര്യ സുരേഷ് .ഗ്ലാമറ്‌സ് ഫോട്ടോഷൂട്ടുകളൂടേയും താരം പ്രേക്ഷകരെ മുന്നിൽ എത്താറുണ്ട്. വ്യത്യസ്തമായ വേഷ പകർച്ചയോടെയാണ് ഒരോ തവണയും ഐശ്വര്യ ഞെട്ടിപ്പിക്കുന്നത്,.

തൃശൂർ സ്വദേശിയായ ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ.ഇപ്പോഴിതാ 2017 ൽ എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ഫോടോസിന് നിരവധി പേരാണ് ലൈകും കമന്റുമായി എത്തുന്നത്.

Scroll to Top