“പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നു..! അറിയാതെ ഒന്നു വിതുമ്പി” പറഞ്ഞറിയിക്കാൻ പറ്റാത്ത നിമിഷം ; ലക്ഷ്‌മി നക്ഷത്ര

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം

. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. രസകരമായ നിരവധി ഗെയിമുകൾ ആണ് സ്റ്റാർ മാജിക് പരിപാടിയുടെ പ്രത്യേകത. കഴിഞ്ഞ ദിവസം ചേർത്തലയിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ലക്ഷ്‌മിയെയാണ് തിരഞ്ഞെടുത്തത്. അതിനെകുറിച്ച് വികാരാധീനയായി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

ജീവിതത്തിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16 ! വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവിടെ ചെന്നപ്പോൾ, ആ ചടങ്ങിന്റെ ഭാഗമായപ്പോൾ, ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി… പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു ! എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്നേഹത്തിനും, മനസ്സു നിറയെ നന്ദി മാത്രം!- ലക്ഷ്മി കുറിച്ചു.

Scroll to Top