വിജയ് ദേവരക്കൊണ്ടയ്ക്ക് പിറന്നാൾ സമ്മാനമായി ” ലിഗർ ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി!!

നിലപാടുകൾ കൊണ്ടും അഭിനയ പ്രതിഭ കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ളതും നിരവധി ആരാധകരുള്ളതുമായ തെന്നിന്ത്യൻ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിഗർ. ബോളിവുഡ് താരസുന്ദരി അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗനാഥ്‌ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, പുരി ജഗനാഥ്‌ എന്നിവർ ചേർന്നാണ്.പാൻ ഇന്ത്യൻ ചിത്രമായാണ് ചിത്രം ഒരുക്കുന്നത്.

ചിത്രം അഞ്ച് ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തും.നായകനായ വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനാഘോഷങ്ങൾ പ്രമാണിച്ചു ഈ ചിത്രത്തിലെ ലിഗർ ഹണ്ട് തീം ലിറിക്കൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. വിക്രം മോൻട്രോസ് ഈണം നൽകിയ ലിഗർ ഹണ്ട് തീമിനു വരികൾ രചിച്ചത് ഭാസ്കരഭട്ടല രവികുമാരാണ്. ഹേമചന്ദ്ര ആലപിച്ചിരിക്കുന്ന ഈ തീം ഇപ്പോഴേ ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു.വിജയ് ദേവരക്കൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് ലീഗർ.ചിത്രം ഈ വർഷം ആഗസ്റ്റ് മാസത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അപൂർവ മെഹ്ത, ചാർമി കൗർ എന്നിവരും ഇതിന്റെ നിർമ്മാണ പങ്കാളികളാണ്. സംവിധായകൻ തന്നെ രചിച്ച ഈ സ്പോർട്സ് ആക്ഷൻ ഡ്രാമക്ക് കാമറ ചലിപ്പിച്ചത് വിഷ്ണു ശർമ, എഡിറ്റ് ചെയ്യുന്നത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. തനിഷ്‌ക് ബാഗ്ച്ചി ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് മണി ശർമയാണ്. രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Scroll to Top