ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ് അ ന്തരിച്ചു

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അ ന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂരിൽ, ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം.അമ്മ ലില്ലി ജോസ് (83)ഇന്ന് പുലർച്ചെ 4മണിക്ക് അന്തരിച്ചു ഒറ്റപ്പാലം LSN GHSS ഹിന്ദി അധ്യാപിക ആയിരുന്നു.. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച (15/5) വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് -ലാൽജോസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകള്‍ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ ് ജോസഫ് പള്ളിയില്‍. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.

Scroll to Top