സുരേഷ് ഗോപിയുടെ ഇളയമകൻ സിനിമയിലേക്ക് ; അച്ചനൊപ്പമുള്ള ചിത്രത്തിന് തുടക്കമായി !!

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിലേക്ക്.സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാധവിന്റെ തുടക്കം. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന j.s.k എന്ന ചിത്രത്തിലൂടെയാണ് അച്ഛനും മകനും ഒന്നിക്കുന്നത്.ഇരിങ്ങാലക്കുടയിൽ നടന്ന ചിത്രത്തിന്റെ പൂജയിൽ സുരേഷ് ഗോപി ഉൾപ്പടെ നിരവധി താരങ്ങൾ പങ്കെടുത്തു.കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാൻ മാധവ് സുരേശ് എത്തിയിരുന്നു.

മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് കണ്ടത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു.മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു.കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.സൂപ്പര്‍ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

നേരത്തെ സുരേഷ് ​ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. ‘അച്ഛന്റെ’ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്‌ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു.’മേ ഹും മൂസ’ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Scroll to Top