മലർ മിസ് വീണ്ടും സെലിനെ കണ്ടുമുട്ടിയപ്പോൾ, താരസുന്ദരികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ ഒരു ചലച്ചിത്ര നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. 2015 ൽ പുറത്തിറങ്ങിയ അൽഫോൻസ്‌ പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.2016 ൽ തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയർ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം തമിഴിൽ വിജയ് സേതുപതി നായകനായ കാതലും കടന്തു പോഗും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തുകയും ഇതൊരു ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.

ദിലീപിനോടൊപ്പം അഭിനയിച്ച രണ്ടാമത്തെ മലയാള ചിത്രമായ കിംഗ് ലയറിലെ പ്രകടനവും ഏറെ മികച്ചതായിരുന്നു.പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ മഡോണയ്ക്ക് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനു സാധിച്ചു.2016 ജനുവരിയിൽ, ‘വെറുതേ’ എന്ന പേരിൽ ഈ ബാന്റിന്റെ ആദ്യ സംഗീത ആൽബം ഓൺലൈനിൽ പുറത്തിറങ്ങിയിരുന്നു.അതുപോലെ തന്നെ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് സായിപല്ലവി.

ആ സിനിമയിൽ തന്നെ മഡോണയും നല്ല വേഷം ചെയ്തിരുന്നു.ഇപ്പോഴിതാ ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്.നാനി നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ശ്യാം സിൻഹ റോയി’യിൽ സായ് പല്ലവിയും മഡോണ സെബാസ്റ്റ്യനും കൃതി ഷെട്ടിയുമാണ് നായികമാർ.ചിത്രത്തിന്റെ പ്രി–റിലീസ് ഇവന്റിൽ ഒന്നിച്ചെത്തിയ സായ്‌യുടെയും മഡോണയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറൽ. രാഹുൽ സംകൃത്യൻ ആണ് സംവിധാനം. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മലയാളിയായ സനു ജോൺ വർഗീസാണ്. നവീൻ നൂലിയാണ് ചിത്രസംയോജനം.രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം ഡിസംബർ 24ന് തിയറ്ററുകളിലെത്തും.

Scroll to Top