ചേച്ചിയുടെ അനിയത്തിപ്രാവ്, മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി.

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.

ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്. ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റയിൽ പുത്തൻ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

അനിയത്തി മഹാലക്ഷ്മിയുടെ മൂന്നാം ജൻമദിനം ആഘോഷിക്കുകയാണ് മീനാക്ഷി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്.നിരവധി പേരാണ് മഹാലക്ഷ്‌മിയ്ക്ക് ആശംസകളുമായി എത്തിയത്.കഴിഞ്ഞ ദിവസം മഹാലക്ഷ്മി ആദ്യക്ഷരം കുറിച്ചിരുന്നു. അതും ദിലീപ് പോസ്റ്റ്‌ ചെയ്തിരുന്നു.

Scroll to Top