സമ്പത്തും, വിദ്യാഭ്യാസവും,സ്വാധീനവും ഉള്ള കുടുംബം ഈ ചെറുപ്പക്കാരൻ്റെ ലഹരി ഉപയോഗം കൊണ്ട് തകർത്തു തരിപ്പണമായി !!കുറിപ്പ്

മാവേലിക്കര പുന്നമൂട്ടില്‍ ആറുവയസ്സുകാരിയെ പിതാവ് വെ ട്ടിക്കൊന്നു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊ ല്ലപ്പെട്ടത്.രാത്രി ഏഴരയോടെയാണ് ഈ നീചമായ പ്രവർത്തി നടന്നത്.മഴു ഉപയോഗിച്ച് മഹേഷ് മകൾ നക്ഷത്രയെ വെട്ടുകയും ബഹളം കേട്ട് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് ഓടിയെത്തിയ അമ്മ സുനന്ദ കാണുന്നത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. ബഹളം വച്ച് പുറത്തേക്ക് ഓടിയ അമ്മയെയും മകന് ആ ക്രമിച്ചു.ലഹരിക്ക് അടിമയായ മഹേഷ് ആറ്‌ വയസ്സുകാരിയായ സ്വന്തം മകളെ മഴുകൊണ്ട് കൊ ലപ്പെടുത്തിയത്.ഇപ്പോഴിതാ മഹേഷിന്റെ സ്വഭാവും ലഹരിക്ക് അടിമയായ ശേഷമുള്ള മാറ്റവും അയൽവാസിയും അഡ്വക്കറ്റുമായ കെവി അരുൺ വിവരിച്ചിരിക്കുകയാണ്.കുറിപ്പിന്റെ പൂർണരൂപം :

അയൽവാസിയും,നാട്ടുകാരനും,വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവും ആണ്, സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം..പക്ഷെ ഈ ചെറുപ്പക്കാരൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി.ആറു വയസുകാരിയും സ്വന്തം മകളുമായ ഈ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തി,

രണ്ട് വർഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.നാല് വർഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയംഅതും ആത്മഹത്യ ആവണം.കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയി കണ്ടു.സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകർന്ന് പോയി..

ഒന്നേ പറയാനുള്ളൂ.. പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകൾ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്.സ്വന്തം മക്കൾ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെ ആണ് സുഹ്യത്തുക്കൾ എന്ന് നിരന്തര..നിരന്തര.. നിരന്തര..ശ്രദ്ധ വേണം..ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂർവ്വം വീട്ടിൽ സൃഷ്ടിക്കണം.കൂടാതെ നിർബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തിൽ സ്പോർട്സിലോ ഡാൻസിലോ ബോഡി ബിംൽഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളർത്തുന്നതിലോ അല്ലെങ്കിൽ മിനിമം ഏതെങ്കിലും ഒരു രാഷ്ട്രിയ- മത – സാമുദായിക സംഘടനയിൽ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂർവ്വം ഒരുക്കണം.

അങ്ങനെ ഇല്ലാത്തവരാണ് (ഇവൻ അടക്കം) മയക്കുമരുന്ന് മാഫിയയുടെ കുരുക്കിൽ വേഗം പെടുന്നത്അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവർത്തിക്കും..കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വിൽപന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്.ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല.

Scroll to Top