വിജയ് ബാബുവിന് നടപടിയില്ല, മാല പാർവതി അമ്മയിൽ നിന്നും രാജി വെച്ചു.

വിജയ് ബാബുവിനെതിരെ അമ്മ അസോസിയേഷൻ നടപടി എടുക്കാത്തതിൽ അമ്മയിൽ നിന്നും രാജി വെക്കുകയാണ് നടി മാല പാർവതി.പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചത്.ഇതെക്കുറിച്ച് മാല പാർവതിയ്ക്കു പറയാൻ ഉള്ളത് ഇതാണ്,കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതിനാലാണ് രാജി സമര്‍പ്പിക്കുന്നത്.ഏപ്രില്‍ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതാണ് അട്ടിമറിക്കപ്പെട്ടത്.

തനിക്ക് ഐസി കമ്മിറ്റിയില്‍ ഇരിക്കാന്‍ സാധിക്കില്ല. ഐസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേര്‍ക്കപ്പെടുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളില്‍ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു. ഒരു പരാതി പരിഹാര സമിതി എന്ന രീതിയില്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് നേരെയുള്ള പീ ഡനം തടയുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി.

മലയാള സിനിമാലോകത്തെ ശരിക്കും ഞെട്ടിച്ച വാർത്തയായിരുന്നു നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ആരോപിച്ച ലൈം ഗിക പീ ഡന പരാ തി. കഴിഞ്ഞ ദിവസം ആയിരുന്നു വിജയ് ബാബുവിന് എതിരെ ബലാ ത്സംഗ കേ സ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തി. കോഴിക്കോട് സ്വദേശിയും നടിയുമായ യുവതിയുടെ പരാതിയിൽ ആയിരുന്നു വിജയ് ബാബുവിന് എതിരെ കേ സ് രജിസ്റ്റർ ചെയ്തത്.

Scroll to Top