‘ഞാൻ വളരെ ആവേശത്തിലാണ് ; ബി.എം.ഡബ്ല്യു ബൈക്ക് ലോഞ്ചിൽ തിളങ്ങി മാളവിക മേനോൻ !!

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06,, ഒരുത്തി, സി.ബി.ഐ 5 ദി ബ്രെയിൻ തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു.

മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.മമ്മൂട്ടിയുടെ പുഴുവെന്ന ചിത്രമാണ് അവസാനമായി മാളവിക അഭിനയിച്ചതിൽ റിലീസായത്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവയാണ് മാളവിക മേനോൻ.

ഇപ്പോഴിതാ ബി.എം.ഡബ്ല്യുവിന്റെ പുതിയ ബൈക്കിന്റെ ലോഞ്ചിന് മാളവിക എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഇതിനായി താൻ ഏറെ ആവേശത്തിലാണെന്ന് കുറിച്ചുകൊണ്ട് ബി.എം.ഡബ്ല്യു ബൈക്കുകൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ചു. ബി.എം.ഡബ്ല്യു എഫ് 850 ജി.എസ്, എഫ് 850 ജി.എസ്.എ എന്നീ ബൈക്കുകളുടെ ഗ്രാൻഡ് ലോഞ്ചിനാണ്‌ മാളവിക എത്തുന്നത്.

Scroll to Top