കുട്ടിക്കാലത്തെ ചിത്രങ്ങൾക്കൊപ്പം ഏട്ടന് പിറന്നാൾ ആശംസകളുമായി മാളവിക !!

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ് ജയറാം ബാലതാരമായി പ്രേക്ഷക ഹൃദയം കവർന്നു, തുടര്‍ന്ന് ‘പൂമരം’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ സിനിമ പ്രവേശനത്തിന് കുറിച്ചും ചർച്ചകൾ സജീവമായിരുന്നു.എന്നാൽ മോഡലിങ്ങിലാണ് മാളവിക സജീവമായത്.

താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു. കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ സഹോദരൻ കാളിദാസ് ജയറാമിന് ഹൃദയംതൊടും പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.

‘അപ്രീസിയേഷൻ പോസ്റ്റ് ഫോർ ദി ചിംപ്.’എന്ന തലക്കെട്ടോടെയാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്.കാളിദാസിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ജയറാമും പാർവതിയും ആശംസകളറിയിച്ചത്.കാളിദാസിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പ്രണയിനി തരിണി കലിംഗരായർ ആശംസകൾ അറിയിച്ചത്.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.

Scroll to Top