സാരി ഡ്രേപ്പിംഗ്ഗ് വീഡിയോയുമായി മാളവിക മേനോൻ ; കറുപ്പ് സാരിയിൽ കൂടുതൽ സുന്ദരിയെന്ന് ആരാധകർ!!

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. മോഹൻലാൽ ചിത്രമായ ആറാട്ട്, നവ്യ നായർ ചിത്രം ഒരുത്തി എന്നിവയാണ് മാളവിക അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്.സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് മാളവിക മോനോന്‍. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഗ്ലാ മർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കറുപ്പ് സാരിയിൽ അതിമനോഹരിയായി എത്തിയിരിക്കുന്ന മാളവികയുടെ ഫോട്ടോസ് അതിവേഗമാണ് ആരാധകമനം കവർന്നത്. ഫാഷൻ ബേയാണ് സാരി ഒരുക്കിയിരിക്കുന്നത്. നിത്യ പ്രമോദ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നു. ഡ്രേപ്പിംഗ് ഡാമിനിയാണ് ഡ്രേപ്പ് ചെയ്‌തിരിക്കുന്നത്‌.

Scroll to Top