അമ്മകിളിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരകുടുംബം ;മല്ലിക സുകുമാരനൊപ്പമുള്ള ഡാൻസ് വീഡിയോ പങ്കുവെച്ച് പ്രാർത്ഥന !!

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും എപ്പോഴും ആരാധകരുടെ ഇഷ്ട താരങ്ങളാണ്. ഇപ്പോഴിതാ, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് മക്കൾ. സമൂഹമാധ്യമങ്ങളിൽ അമ്മയ്ക്കായി ഹൃദ്യമായ ആശംസകളാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നത്. ജന്മദിനത്തിൽ അമ്മ ഇക്കുറി മകൻ ഇന്ദ്രജിത്തിന്റെ ഒപ്പമാണ്.

പട്ടുസാരി ചുറ്റി മകനും, മരുമകൾക്കും രണ്ടു കൊച്ചുമക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ എത്തിയതിനു പിന്നാലെ, മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്യുന്ന മല്ലികയുടെ വീഡിയോ കൊച്ചുമക്കളിൽ മൂത്തയാളായ പ്രാർത്ഥന പോസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് മുമ്പും മല്ലികക്ക് ഒപ്പമുള്ള റീൽസ് വിഡിയോകൾ പ്രാർത്ഥന പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഞങ്ങളുടെ പ്രിയപ്പെട്ട അമ്മക്കുട്ടിക്ക് ജന്മദിനാശംസകൾ’ എന്നാണ് മക്കൾക്കൊപ്പം മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും കുറിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മല്ലിക സുകുമാരൻ വേഷമിട്ടത്.

Scroll to Top