പ്രിയപ്പെട്ടവൾക്കൊപ്പം ഇഷ്ട ഗാനത്തിന് ഡാൻസ് ചെയ്ത മഞ്ജിമ മോഹൻ ; വിഡിയോ !!

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് മഞ്ജിമ മോഹൻ.2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു.

അടുത്തിടെയാണ് മഞ്ജിമയുടെ വിവാഹം കഴിഞ്ഞത്.നടൻ കാർത്തിക്കിന്റെ മകനും തമിഴ് യുവതാരവുമായ ഗൗതം കാർത്തിക്കാണ് വരൻ. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുത്തത്.ഇപ്പോഴിതാ താരം പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്.ആരാധകർക്കായി തന്റെ ഒരു നൃത്ത വിഡിയോ പങ്കുവചിരിക്കുകയാണ് താരം .

കൊറിയോഗ്രാഫറായ കാവ്യയ്‌ക്കൊപ്പമാണ് മഞ്ജിമയുടെ നൃത്തം. ‘എന്റെ പ്രിയപ്പെട്ടവൾക്കൊപ്പം ഇഷ്ട ഗാനത്തിന് നൃത്തം ചെയ്യുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം മഞ്ജിമ കുറിച്ചത്.മഞ്ജിമയുടെ ഭർത്താവും നടനുമായ ഗൗതം കാർത്തിക്, താരങ്ങളായ തൃഷ, അദിതി ശങ്കർ, ഐശ്വര്യ രാജേഷ് തുടങ്ങിയവർ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Scroll to Top