മഞ്ജു വാര്യർക്കിന്ന് പിറന്നാൾ മധുരം ; ആശംസകളുമായി പ്രിയ താരങ്ങൾ

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. സിനിമയിലെ സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ്.നടി എന്നതിനുപുറമേ ഒരു നിർമ്മാതാവ് കൂടിയാണ് താരമിപ്പോൾ. മഞ്ജു അവസാനമായി പ്രത്യക്ഷപ്പെട്ട ചതുർമുഖം എന്ന ചിത്രം നിർമ്മിച്ചത് മഞ്ജുവാര്യർ ചേർന്ന് ആയിരുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം കൂടിയായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല മഞ്ജു. താരത്തിൻ്റെ നാൽപതിമൂന്നാം പിറന്നാൾ ആണ് ഇന്ന് .

മഞ്ജുവിന്റെ അടുത്ത സു​ഹൃത്തുക്കളായ ​സംയുക്ത വർമയും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും ഭാവനയും പിറന്നാൾ ആശംസകളുമായി എത്തി.“ഹാപ്പി ബർത്ത് ഡേ എം, ലവ് യൂ” എന്നായിരുന്നു പൂർണിമ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.“കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് അത്ര എളുപ്പമല്ല, എനിക്ക് അത് നന്നായി അറിയാം. പക്ഷേ അത് പ്രസന്നതയോടെ കേട്ടു, ജോലിയിൽ ഉപയോഗിച്ച്, അതിനെ കീഴടക്കി, ഒരു വ്യക്തി എന്ന നിലയിൽ നീ എത്രത്തോളം സുരക്ഷിതയാണ് എന്നും, നിൻറെ കഴിവിൽ എത്ര മിടുക്കി ആണ് എന്നും, ഒരു അഭിനേതാവ് എന്ന നിലയിൽ നിൻറെ വളർച്ചയിൽ നീ എത്രത്തോളം കമ്മിറ്റ്മെൻ്റ് ഉള്ളവളാണ് എന്നും കാണിച്ചുകൊടുത്തു” – ഗീതുമോഹൻദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“നിന്നെ മികച്ചത് ആകുവാൻ പ്രേരിപ്പിക്കുന്നത് ഇനിയും തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. കാരണം നിൻറെ മികച്ചത് ഇനിയും വരാൻ പോകുന്നതേയുള്ളൂ. മാത്രമല്ല അത് വേഗം വരും എന്ന് ഞാൻ വിശ്വസിക്കുന്നു. നിൻറെ ജന്മദിനത്തിൽ ഞാൻ നിന്നോട് പറയുന്നു, നീ എൻറെ ഗാഥ ജാം മാത്രമല്ല, എനിക്ക് ലഭിച്ച നീതി കൂടിയാണ്” – ഗീതുമോഹൻദാസ് കൂട്ടിച്ചേർത്തു.

മഞ്ജുവും ഒന്നിച്ചുള്ള വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പൂർണിമയുടെ ആശംസ. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. നിന്നിൽ ഒരുപാട് പ്രകാശമുണ്ട്. പൂക്കൾ നിന്റെ നേർക്കാണ് വളരുന്നത് എന്ന കുറിപ്പിലായിരുന്നു സംയുക്ത വർമ തന്റെ ഉറ്റ സുഹ‌ത്തിന് ആശംസകൾ കുറിച്ചത്. ഹാപ്പി ബർത്ത്ഡേ മഞ്ജു ചേച്ചി എന്ന കുറിപ്പിലാണ് ഭാവന ആശംസ കുറിച്ച്.

Scroll to Top