‘വീണിടത്ത് നിന്ന് ഉയര്‍ത്തുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കൾ’; ഫ്രണ്ട്ഷിപ് ഡേയിൽ പോസ്റ്റുമായി മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ ഫ്രണ്ട്ഷിപ് ഡേയിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.തന്റെ കൂട്ടുകാർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം പോസ്റ്റുമായി എത്തിയത്.നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തുതന്നെയായാലും” എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

ഭാവന, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, പ്രിയ കുഞ്ചാക്കോ, ടോവിനോ തോമസ്, മിഥുൻ രമേശ്, നിവിൻ പൊളി, നീരജ് മാധവ് എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll to Top