മനോബാലയെ അവസാനമായി കാണാൻ എത്തി ദളപതി വിജയ്.

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല ഇന്നലെയാണ് അന്തരിച്ചത്.69 വയസ് ആയിരുന്നു ഇദ്ദേഹത്തിന്.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മനോബാല.അതിനിടയിലാണ് വേർപാട്.താരത്തെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. അക്കൂട്ടത്തിൽ ദളപതി വിജയ് എത്തി.

ഇദ്ദേഹത്തിന് മാല അണിയിച്ച് അനുശോചനം അറിയിച്ചാണ് വിജയ് മടങ്ങിയത്.മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷമാണ് പ്രധാന ചിത്രം.അതിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു.

ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്. ഉഷയാണ് ഭാര്യ. മകൻ: ഹരീഷ്

Scroll to Top