പ്രണയദിനത്തിൽ ട്രാൻസ്ജെൻഡറുകളായ മനുവും ശ്യാമയും വിവാഹിതരാകുന്നു !!!

ട്രാൻസ്ജെന്‍ഡറുകളായ മനു കാർത്തികയും ശ്യാമ എസ്.പ്രഭയും വിവാഹിതരാകുന്നു .ട്രാൻസ്ജൻഡറുകളുടെ വിവാഹവും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. പ്രണയദിനമായ ഫെബ്രുവരി 14 നാണ് ഇരുവരും വിവാഹിതരാകുന്നത്.10 വർഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്.തിരുവനന്തപുരം ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽവച്ച് 9.45നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിലാണ് വിവാഹം.

സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനിക്കുകയായിരുന്നു.തൃശൂർ സ്വദേശിയായ മനു ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവ് ആണ്. തിരുവനന്തപുരം സ്വദേശിയാണ് ശ്യാമ. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ഡജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ–ഓഡിനേറ്ററാണ് ശ്യാമ.

Scroll to Top