ഒടുവിൽ മരക്കാറും തീയേറ്ററിലേക്ക് ; വിട്ടുവീഴ്ചയ്ക്ക് മോഹൻലാലും ആന്റണി പെരുമ്പാവൂരും തയ്യാറായെന്ന് സജി ചെറിയാൻ.

പ്രേക്ഷകരെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ മരക്കാർ തീയേറ്ററിലേക്ക്. ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസങ്ങളിൽ സിനിമ റിലീസ് ഒടിടിയിൽ ആകുമെന്ന് പറഞ്ഞിരുന്നു.പ്രതീക്ഷിക്കുന്ന തുക ലഭിച്ചില്ലെങ്കിൽ നഷ്ടത്തിൽ ആകുമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ തിയേറ്ററിൽ കാണേണ്ട സിനിമ ആണെന്നും വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ഒടിടി റിലീസ് ചെയ്യുന്നത് എന്നും പറഞ്ഞു. എന്നാൽ എപ്പോൾ ട്വിസ്റ്റ്‌ ഉണ്ടായിരിക്കുകയാണ്.മരക്കാര്‍ സിനിമ അടുത്തമാസം രണ്ടിന് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.മന്ത്രി സജി ചെറിയാൻ ആണ് ഈ വിവരം വെളിപ്പെടുത്തുന്നത്. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും വിട്ടുവീഴ്ചയ്ക്ക് തയാറായെന്ന് മന്ത്രി.

മന്ത്രി സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെ,വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. റിലീസിന് ഒരു ഉപാധിയുമില്ല. സംഘടനകളും മന്ത്രിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. ആന്‍റണിയുടേത് ഉദാരമായ സമീപനമാണിത്. ഉപാധികളില്ലാതെയാണ് തിയറ്റര്‍ റിലീസിനുളള തീരുമാനം. എല്ലാ സിനിമകളും തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്.കുറുപ്പിന് അടക്കം ഭയങ്കര ബുക്കിങ്ങാണെന്നും ആളുകള്‍ തീയറ്ററിലെത്തും. ഏതായാലും പ്രേക്ഷകർ എല്ലാവരും ആവേശഭരിതരാണ്.

എൺപതു കോടിയോളം രൂപ ചെലവിട്ടു അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ. ആദ്യ നാൽപത്തിയഞ്ച് മിനിറ്റ് പ്രണവാണ് മരക്കാറായി നിറഞ്ഞാടുന്നതെങ്കിൽ പിന്നീട് കുഞ്ഞാലിയായി സാക്ഷാൽ മോഹൻലാൽ തന്നെയാണ് എത്തുന്നത്.

Scroll to Top