മസായ്മാരയിലും ദേവദൂതർ ഹിറ്റ് ; ഇസ്സുവിനൊപ്പം ചുവടുവച്ച് ചാക്കോച്ചൻ !! വൈറൽ വിഡിയോ

ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു.പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു.

ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ചാക്കോച്ചന്റെ പുതിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഭാര്യ പ്രിയയ്ക്ക് ഒപ്പം കെനിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ചാക്കോച്ചൻ.ഇതിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ അവിടെ നിന്നുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ.

ആഫ്രിക്കൻ രാജ്യമായ കെനിയയിലെ മസായ്മാരയില്‍ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ ‘ദേവദൂദർ പാടി’ എന്ന പാട്ട് അവതരിപ്പിച്ചാണ് അവിടുത്തെ മാര ബുഷ് ക്യാംമ്പ് ടീം ചാക്കോച്ചന് അപ്രതീക്ഷിത സമ്മാനം ഒരുക്കിയത്.‘മാര ബുഷ് ക്യാംമ്പ് ടീം ഒരു സർപ്രൈസ് പ്രകടനം നടത്തിയപ്പോൾ. ഈ ഫോറസ്റ്റ് ക്യാമ്പിലെ സന്തോഷകരവും ചടുലവുമായ അന്തരീക്ഷം ഇഷ്‌ടപ്പെട്ടു’ എന്ന കുറിപ്പിനൊപ്പമാണ് താരം മകനൊപ്പമുള്ള വിഡിയോ പങ്കുവച്ചത്.ക്യാംമ്പ് ഫോറസ്റ്റ് ക്യാമ്പില്‍ മകൻ ഇസഹാക്കിനെയമെടുത്ത് അവർക്കൊപ്പം ചാക്കോച്ചനും പാട്ടിനൊപ്പം ചുവടുകൾ വച്ചു.

Scroll to Top