മാർട്ടിനസിന്റെ രോക്ഷം തീരുന്നില്ല, തുറന്ന ബസിൽ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം.

ഖത്തറിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയത്. ആയിരക്കണക്കിന് ആളുകൾ ആണ് ഇവരെ സ്വീകരിക്കാനും അഭിവാദ്യങ്ങൾ അറിയിക്കാനും വഴിയോരങ്ങളിൽ തടിച്ചു കൂടിയത്.വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞും ലോകകപ്പ് കയ്യിലേന്തിയും ഇവർ തുറന്ന ബസിലൂടെ തലസ്ഥാന നഗരമായ ബോണസിലൂടെ നഗരം ചുറ്റി.

ആളുകളുടെ ആർപ്പ് വിളിയും ആവേശവും ഒരു തികഞ്ഞ വരവേൽപ്പ് ആണ് താരങ്ങൾക്ക് ലഭിച്ചത്.ഇപ്പോഴിതാ വൈറൽ ആകുന്നത് ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ മാർട്ടിനെസ് കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്‍റെ ആഘോഷം.

ഇത് കണ്ടതോടെ മാർട്ടിനസിനെ വിമർശനവുമായി എത്തുകയാണ് ആളുകൾ,ഇത് കൂടാതെ,എംബപെയെ പരിഹസിക്കുന്ന അർജെന്റിനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി.വിജയത്തിനു ശേഷം ഡ്രസിങ് റൂമിലെ ആഘോഷങ്ങൾക്കിടെ ‘എംബപെയ്ക്കായി ഒരു മിനിറ്റ് നിശബ്ദമായിരിക്കാമെന്നായിരുന്നു മാർട്ടിനസ് പറഞ്ഞത്.വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top