ഫ്രാന്‍സില്‍ അവധി ആഘോഷവുമായി മീനാക്ഷി ദിലീപ് ; ദീപിക പദുകോണിനെ പോലെയെന്ന് ആരാധകർ !!ഫോട്ടോസ്

മലയാള സിനിമയിൽ താരങ്ങളുടെ മക്കളും എല്ലാവർക്കും ഏറെ പരിചിതമാണ്. അവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ സഹീവമാകാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും പ്രേക്ഷകർ മലയാള സിനിമയിലേക്ക് കാത്തിരിക്കുന്ന താരമാണ്.ഇരുവരുടെയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ്. ടിക്ടോകിലൂടെ മീനാക്ഷി സജീവമായിരുന്നു.മീനാക്ഷിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അതേപറ്റി മീനാക്ഷി പറയുന്നത് ഇങ്ങനെയാണ്.

എന്റെ മേഖല അതല്ല.ഇപ്പോള്‍ മെഡിസിനു പഠിക്കുകയാണ് എന്നും എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പാഷന്‍ എന്താണെന്ന് എന്ന് തീരുമാനിക്കും. സോഷ്യല്‍ മീഡിയയിലൂടെ മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം വളരെ വിരളമായി മാത്രം പ്രേക്ഷകരിലേക്ക് എത്താറുള്ളു.സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ്.

ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ഇപ്പോഴിതാ ഫ്രാന്‍സ് വെക്കേഷന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. ഫ്രാന്‍സിലെ ഷമൊനിയില്‍ നിന്നും മഞ്ഞുമൂടിയ പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മീനാക്ഷിയെ ചിത്രങ്ങളില്‍ കാണാം.നിരവധി ആളുകള്‍ ഈ ചിത്രത്തിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. മീനാക്ഷിയെ കാണാൻ ദീപിക പദുക്കോണിനെ പോലെയുണ്ടെന്ന് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.

Scroll to Top