കണക്ക് തെറ്റിയതിൽ ക്ഷമ ചോദിക്കുന്നു,13 വർഷങ്ങളുടെ ആഘോഷം നാളെയാണ് : മിഥുൻ.

ചലച്ചിത്രതാരം എന്നതിലുപരി അവതാരകന്‍ എന്ന നിലയിലാണ് മിഥുന്‍ രമേഷ് എന്ന കലാകാരന്‍ അറിയപെടുന്നത്.ടെലിഫിലിം, സീരിയല്‍ എന്നിവയില്‍ സജീവമായിരുന്ന കാലത്താണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.2000ല്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു.സംവിധായകന്‍ ജോഷിയുടെ അക്കാലത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും മിഥുന്‍ മാനുവല്‍ സ്ഥിരസാന്നിധ്യമായിരുന്നു.പിന്നീട് ദുബായിലേക്ക് താമസം മാറിയ മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയ്യടക്കി.പ്രധാനമന്ത്രി യു എഇ സന്ദര്‍ശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു.അതിനുശേഷമാണ് മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്.

സ്വതസിദ്ധമായ അവതരണശൈലിയാല്‍ കുറഞ്ഞ സമയംകൊണ്ട് മിഥുന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനായി മാറി.കലാകാരിയും അഭിനേത്രിയുമായ ലക്ഷ്മിയാണ് ഭാര്യ.മകള്‍ തന്‍വി.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്. ടിക്ടോക് വീഡിയോകളും താരം ഇടാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇപ്പോഴിതാ,തങ്ങളുടെ 13–ാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവക്കുകയാണ് മിഥുൻ ഇൻസ്റ്റഗ്രാമിലൂടെ.ഇരുവരും ഒന്നിച്ചുള്ള ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കൂടെ കുറിച്ചത് ഇങ്ങനെ,‘13 unlucky number ആണോ ? പക്ഷെ കഴിഞ്ഞ 13 ഭാഗ്യ വര്‍ഷങ്ങളുടെ ആഘോഷം ആണ് നാളെ. September 9th – we celebrate our 13th anniversary ( നേരത്തെ കണക്കു തെറ്റി 12 എന്ന് പറഞ്ഞുപോയതിലുള്ള ക്ഷമ ഈ അവസരത്തിൽ രേഖപെടുത്തുന്നു )’. നിരവധി പേരാണ് പ്രിയദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്

Scroll to Top