‘അനിയൻ മിഥുൻ എന്റെ അനിയൻ അല്ല ; കുടുംബ ചിത്രം പങ്കുവെച്ച് മിഥുൻ !!

അവതാരകൻ,ആർ ജെ,നടൻ എന്നീ നിലകളിൽ ശ്രദ്ധേയമായ താരമാണ് മിഥുൻ രമേശ്‌. തന്റെതായ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് മിഥുൻ.അതുപോലെ തന്നെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകർക്ക് ഏറെ സുരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ, മിഥുൻ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അമ്മയ്ക്കും സഹോദരനുമൊപ്പുള്ള കുടുംബ ചിത്രം പങ്കുവെച്ചാണ് മിഥുന്റെ കുറിപ്പ്. ‘എന്റെ അനിയന്റെ പേര് നിതിൻ രമേഷ് എന്നാണ്. അനിയൻ മിഥുൻ എന്റെ അനിയൻ അല്ല’, എന്നാണ് കൂപ്പുകൈയുടെ ഇമോജി കൂടി പങ്കുവെച്ചുകൊണ്ട് മിഥുൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ബിഗ് ബോസ് താരം അനിയൻ മിഥുന്റെ പേരിനോടുള്ള സാമ്യം കാരണം സംഭവം കൃത്യമായി മനസിലാക്കാത്തവർ സൈബർ ആക്രമണം നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തതുകൊണ്ടാകാംഇത്തരമൊരു പോസ്റ്റേന്നാണ് ആരാധകരുടെ കമന്റുകൾ.നിരവധി പേരാണ് കമറ്റുമായി എത്തിയത്.ബിഗ്ബോസ് വീട്ടിലെ വീക്കിലി ടാസ്കിൽ കഥ പറയുന്ന അനിയൻ മിഥുന്റെ വാക്കുകൾ ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവരുമായി കറങ്ങാൻ പോയിരുന്നുവെന്നും അവള്‍ വെ ടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു.

മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു.താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്ന ഭാവത്തിൽ നിന്നു. നിരവധി പേരാണ് മിഥുന്റെ ഈ പ്രതികരണത്തോട് അനിഷ്ടം കാട്ടി വന്നത്. എന്നാൽ ഞായർ എപ്പിസോഡിൽ ഇദ്ദേഹം തനിക്ക് പറ്റിയത് തെറ്റ് ആണെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്ന പ്രസ്താവനയും മുന്നോട്ട് വെച്ചു.മോഹൻലാൽ എത്തിയപ്പോൾ അനിയൻ മിഥുൻ പറഞ്ഞത് ഇങ്ങനെ,മുന്നോട്ടുപോണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം കാര്യങ്ങൾ മാറി. ബിഗ് ബോസ് സമ്മതിക്കുകയാണെങ്കില്‍ എനിക്ക് പോകണം എന്നാണ് ആഗ്രഹം.

മത്സരത്തിന്റെ ഗുഡ് വൈബ് നഷ്ടപ്പെട്ടു.കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തില്‍ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി. ലാലേട്ടനോടായാലും ബിഗ് ബോസിനോടായാലും  പ്രേക്ഷകരോടായാലും  എന്നെ ഇഷ്‍ടപ്പെടുന്ന ആള്‍ക്കാരോടും, ഇന്ത്യൻ ആര്‍മി എന്ന് പറയുന്ന ആ വലിയ ഫോഴ്‍സിനോടും. എനിക്ക് ഈ വേദിയില്‍ വച്ച് തന്നെ സോറി പറയണമെന്ന് തോന്നി.  എന്റെ കഥയില്‍ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയില്‍  ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാൻ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട്  ഇവിടെ നിന്ന് ഇറങ്ങണം എന്നു തോന്നുന്നു. ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്.

Scroll to Top