മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച് മമ്മൂട്ടി, കയ്യടിയോടെ ആരാധകർ.

മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് കാണാൻ എത്തി മമ്മൂട്ടി.കൊച്ചിയിലെ കുണ്ടന്നൂരിലുള്ള ഫ്ലാറ്റിലാണ് മമ്മൂട്ടിയെത്തി എത്തിയത്.ഫ്ലാറ്റിൽ എത്തിയപ്പോഴുള്ള ചിത്രം ഇരുവരും തങ്ങളുടെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഇച്ചാക്ക എന്ന ക്യാപ്ഷനിട്ടായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ പോസ്റ്റിൽ അറ്റ് ലാൽസ് ന്യൂ ഹോം എന്നായിരുന്നു ക്യാപ്ഷൻ. ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു ആരാധകർ.

കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപമാണ് താരത്തിന്റെ ഫ്‌ളാറ്റ്.15,16 നിലകള്‍ ഉള്‍പ്പെടെ ഏതാണ്ട് 9000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണിത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്‌ളാറ്റിലുണ്ട്. ഇതുകൂടാതെ ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാന്‍ട്രി കിച്ചണ്‍, വര്‍ക്കിങ് കിച്ചണ്‍, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്‌ളാറ്റിനകത്തുണ്ട്.

വിശാലമായ കിച്ചണും പൂജാമുറിയും ആണ് ഫ്‌ളാറ്റിന്റെ പ്രധാന ആകര്‍ഷണങ്ങൾ.കുന്നംപള്ളി ബില്‍ഡേഴ്‌സാണ് ഫ്‌ളാറ്റിന്റെ നിര്‍മാതാക്കള്‍.മോഹന്‍ലാലിന്റെ ‘ഇട്ടിമാണി’ എന്ന സിനിമയില്‍ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ ഫ്‌ളാറ്റിന്റെ എന്‍ട്രസിലുണ്ട്. ഇത് തന്നെയാണ് താരത്തിന്റെ പുതിയ വസതിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

1986ല്‍ പുറത്തിറക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ ആണ് ഈ സ്‌കൂട്ടറിന്റെ നമ്പറും.തിരുവനന്തരപുരം, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിലും മോഹന്‍ലാലിന് വീടുകളുണ്ട്. ദുബായിലും 2020ല്‍ മോഹന്‍ലാല്‍ നീന്തല്‍കുളം അടക്കമുള്ള അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിട്ടുണ്ട്.

FACEBOOK POST

Scroll to Top