അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല; സോഷ്യൽ മീഡിയയിൽ വൈറലായി അമ്മയുടെ കരുതൽ !! വിഡിയോ

വ്യത്യസ്തമായ വിഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അമ്മയുടെ സ്നേഹം ഏറ്റവും ശുദ്ധവും വിലപ്പെട്ടതുമാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോ ആണ് ശ്രദ്ധനേടുന്നത്.അമ്മയുടെ സ്നേഹത്തെ പറ്റി വർണിക്കാൻ വാക്കുകൾ ഇല്ല. അത് ആർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമാണ്.നിസ്വാർഥമായ സ്നേഹം ഒന്നേയുള്ളു, അത് അമ്മയ്ക്ക് കുഞ്ഞിനോടുള്ളതാണ് എന്ന് പണ്ടുമുതൽക്കേ നാം കേട്ടു പോരുന്നതാണ്.

പല കാരണങ്ങൾകൊണ്ട് പല അമ്മമാരും വാർത്തകളിൽ വിപരീതമായി ഇടം പിടിക്കുന്ന കാലഘട്ടമാണിത്. മക്കളുടെ ജീവൻ അമ്മമാർ തന്നെ കവരുന്ന അങ്ങേയറ്റം നൊമ്പരപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ ഉള്ളുതൊടുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കിലെ അമ്മയും മകനുമാണ് യാത്രക്കാരുടെ ശ്രദ്ധ ആകർഷിച്ചത്. മഴ പെയ്യുന്നുണ്ടെങ്കിലും കയ്യിലെ പ്ലാസ്റ്റിക് കവർ കുടയാക്കി മകനെ മഴ നനയാതെ നോക്കുകയാണ് ഈ അമ്മ.

താൻ നനയുന്നതൊന്നും അമ്മയ്ക്ക് പ്രശ്നമല്ല. മകന്‍ മഴ നനയരുത്. മഴയത്ത് ആകെ നനഞ്ഞെങ്കിലും അമ്മയുടെ കയ്യിലെ കവർ മകന്റെ തലയ്ക്കു മീതെ തന്നെ.വിഡിയോയ്ക്ക് 24 മില്യൺ വ്യൂസ് ലഭിച്ചു കഴിഞ്ഞു.നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിക്കുന്നത്.

Scroll to Top